വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീടിന്‍റെ ഭിത്തിയില്‍ സ്‌പ്രേ പെയിന്‍റുകൊണ്ട് ഉടമസ്ഥാവകാശം എഴുതി സ്വകാര്യ ധനകാര്യ സ്ഥാപനം

0

തിരുവനന്തപുരം: കൊല്ലത്തിനു പിന്നാലെ തിരുവനന്തപുരത്തും വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീടിന്‍റെ ഭിത്തിയില്‍ സ്‌പ്രേ പെയിന്‍റുകൊണ്ട് ഉടമസ്ഥാവകാശം എഴുതി സ്വകാര്യ ധനകാര്യ സ്ഥാപനം. ചോളാ ഫിനാന്‍സ് എന്ന ധനകാര്യസ്ഥാപനമാണ് ക്രൂരതയ്ക്ക് പിന്നില്‍.

കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് മൂ​ന്നു മാ​സ​ത്തെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്. ഗോ​പ​ന്‍, നാ​ഗ​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ​ത്തി സ്‌​പ്രേ പെ​യി​ന്‍റ​ടി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഗോ​പ​ന്‍ പ്ര​തി​ക​രി​ച്ച​ത്.

27 ല​ക്ഷം രൂ​പ​യാ​ണ് അ​ണ്ടൂ​ര്‍​കോ​ണം സ്വ​ദേ​ശി ഹ​ജി​ത്ത് കു​മാ​ര്‍ വാ​യ്പ എ​ടു​ത്ത​ത്. 16 ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്. മു​ട​ങ്ങി​യ ത​വ​ണ​ക​ള്‍ തി​രി​ച്ച​ട​ച്ചാ​ലും പെ​യി​ന്‍റ് മാ​യി​ക്കി​ല്ലെ​ന്ന് ചോ​ളാ ഫി​നാ​ന്‍​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ണ​മ​ട​യ്ക്കു​ന്നി​ല്ലെ​ന്ന് ഇ​യാ​ള്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ കൊ​ല്ല​ത്തും ചോ​ള ഫി​നാ​ന്‍​സ് സ​മാ​ന രീ​തി​യി​ല്‍ വീ​ടു​ക​ളി​ല്‍ സ്‌​പ്രേ പെ​യി​ന്‍റ് അ​ടി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു വ​ന്ന വീ​ഴ്ച​യാ​ണെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു അ​ന്നു ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here