അവിഹിത ബന്ധമെന്ന് സംശയിച്ച് വിധവയായ സഹോദരന്റെ ഭാര്യയെ അനുജൻ തലയ്ക്കടിച്ചു കൊന്നു

0

അവിഹിത ബന്ധമെന്ന് സംശയിച്ച് വിധവയായ സഹോദരന്റെ ഭാര്യയെ അനുജൻ തലയ്ക്കടിച്ചു കൊന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം. കാൻപുരിലെ ജാനി ഗ്രാമത്തിൽ നിന്നുള്ള അഭിഷേക് എന്നയാളാണ് സഹോദരന്റെ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയത്. അഭിഷേകിന്റെ സഹോദരൻ ഗൗരവിന്റെ ഭാര്യ ട്വിങ്കിൾ(25) ആണ് കൊല്ലപ്പെട്ടത്.

ട്വിങ്കിളിന്റെ സ്വഭാവ ശുദ്ധിയിൽ അഭിഷേകിനുണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു ലോനി സിഐ രജ്നീഷ് ഉപാധ്യയ് മാധ്യമങ്ങളോട് പറഞ്ഞു. ട്വിങ്കിളിന് മൂന്നു കുട്ടികൾ ഉണ്ട്. ട്വിങ്കിൾ തുടർച്ചയായി മൊബൈലിൽ സംസാരിക്കുന്നത് അഭിഷേകിന് ഇഷ്ടമായിരുന്നില്ല. ട്വിങ്കിളിന് അവിഹിത ബന്ധമുണ്ടായിരുന്നതായി അഭിഷേക് സംശയിച്ചിരുന്നു.

ഞായറാഴ്ച രാത്രിയോടെ ട്വിങ്കിളിന്റെ മുറിയിൽ അതിക്രമിച്ചു കയറിയ അഭിഷേക് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു, ശരീരത്തിൽ കത്തികൊണ്ട് നിരവധി തവണ ആക്രമിച്ചെന്നും ലോനി സിഐ അറിയിച്ചു. 2017 ലാണ് ട്വിങ്കിൾ ഗൗരവിനെ വിവാഹം കഴിച്ചത്. 2021 ൽ വാഹനാപകടത്തിലാണ് ഗൗരവിന്റെ മരണം.

Leave a Reply