സി.പി.എം. സംസ്‌ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവം നടന്ന്‌ അഞ്ചാം ദിവസവും പ്രതി കാണാമറയത്ത്‌

0

തിരുവനന്തപുരം: സി.പി.എം. സംസ്‌ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവം നടന്ന്‌ അഞ്ചാം ദിവസവും പ്രതി കാണാമറയത്ത്‌. എ.ഡി.ജി.പിയും കമ്മിഷണറും നാല്‌ അസി.കമ്മിഷണര്‍മാരും ഉള്‍പ്പെട്ട 17 പേരടങ്ങുന്ന പ്രത്യേകസംഘം സാങ്കേതികവിദ്യകളുടെ അടക്കം സഹായത്തോടെ അന്വേഷിച്ചിട്ടും പ്രതി വലയിലാകാത്തതു പോലീസിനും തലവേദനയായി
സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്‌. സ്‌ഫോടകവസ്‌തു എറിഞ്ഞശേഷം അക്രമി സ്‌കൂട്ടറില്‍ നാലു കിലോമീറ്റര്‍ അകലെ പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, ഈ ദൃശ്യങ്ങളില്‍നിന്ന്‌ വാഹനനമ്പറോ ആളെയോ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കൂടുതല്‍ സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്‌. അതിനിടെ, മുമ്പ്‌ സമാനമായ ആക്രമണം നടത്തിയവരെക്കുറിച്ച്‌ അനേ്വഷണം നടത്തണമെന്നുകാട്ടി നിരവധി പരാതികളും ലഭിക്കുന്നുണ്ട്‌. ഇവരില്‍ ഇടത്‌ അനുഭാവമുള്ളവരേപ്പറ്റി അന്വേഷിക്കാന്‍ പോലീസിനു പരിമിതിയുമുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here