ബിഎസ്എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു

0

ജമ്മു കാഷ്മീരിൽ ബിഎസ്എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു. രാംദേവ് സിംഗാണ് ജീവനൊടുക്കിയത്. ഇന്ത്യ-പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റിലാണ് സംഭവം.

ഇ​ന്ന് രാ​വി​ലെ ഒ​രു സൈ​നി​ക​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രാം​ദേ​വ് സിം​ഗി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 12-ാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള അ​ദ്ദേ​ഹം ബി​എ​സ്എ​ഫി​ന്‍റെ ഒ​രു പ്ലാ​റ്റൂ​ണി​ന്‍റെ ക​മാ​ൻ​ഡ​റാ​യി​രു​ന്നു. സ​ർ​വീ​സ് തോ​ക്കി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ സ്വ​യം വെ​ടി​വ​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സും ബി​എ​സ്എ​ഫും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here