വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നു ബോളിവുഡ് താരം നീതു ചന്ദ്ര

0

ഭാര്യയായി വന്നാൽ പ്രതിമാസം 25ലക്ഷം രൂപ ശമ്പളമായി നൽകാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞതായി ബോളിവുഡ് താരം നീതു ചന്ദ്ര. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നീതു പറഞ്ഞു. ഇപ്പോൾ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം വെളിപ്പെടുത്തി.

‘ദേശീയ പുരസ്‌കാര ജേതാക്കളായ 13 താരങ്ങൾക്കൊപ്പം വലിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാൽ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നൽകാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോൾ തൊഴിലും പണവും ഇല്ല. ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികൾ ചെയ്ത ശേഷം ഇപ്പോൾ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്.’ നീതു പറയുന്നു.

‘പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ നീതു ശരിയാവില്ലെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. അയാളുടെ പേര് പറയുന്നില്ല. ഒഡിഷൻ കഴിഞ്ഞ് ഒരുമണിക്കുറിനകമായിരുന്നു അയാളുടെ പ്രതികരണം.’ നീതു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here