പൊതുമരാമത്തു വകുപ്പിന്റെ മുഴുവൻ പ്രവൃത്തികളും ഇനി ഇ ടെൻഡർ വഴി മതിയെന്നു ധനവകുപ്പ് ഉത്തരവിറക്കി

0

പൊതുമരാമത്തു വകുപ്പിന്റെ മുഴുവൻ പ്രവൃത്തികളും ഇനി ഇ ടെൻഡർ വഴി മതിയെന്നു ധനവകുപ്പ് ഉത്തരവിറക്കി. 5 ലക്ഷം രൂപയിലേറെ എസ്റ്റിമേറ്റുള്ള പ്രവൃത്തികൾക്ക് ഇ ടെൻഡർ നിർബന്ധമെന്നായിരുന്നു മുൻ ഉത്തരവ്.

ഇ ടെൻഡർ ഒഴിവാക്കാൻ പ്രവൃത്തികൾ വിഭജിച്ചു ടെൻഡർ വിളിക്കുന്ന പ്രവണത പല ജില്ലകളിലുമുണ്ടായിരുന്നു. ഉദാഹരണത്തിന്, 8 ലക്ഷം രൂപയുടെ പ്രവൃത്തിയാണെങ്കിൽ 4 ലക്ഷത്തിന്റെ 2 പ്രവൃത്തികളായി വിഭജിക്കുകയും ഇ ടെൻഡർ ഒഴിവാക്കുകയും ചെയ്യും. ധന പരിശോധനാ വിഭാഗം പൊതുമരാമത്ത് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here