ജോലി കഴിഞ്ഞ് മടങ്ങിയ മാധ്യമപ്രവർത്തകയെ ബസിൽവെച്ച് ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

0

കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങിയ മാധ്യമപ്രവർത്തകയെ ബസിൽവെച്ച് ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. മാമ്പറ്റ സ്വദേശി നൗഷാദിനെയാണ് പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി ഒരുമണിക്ക് ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്ക് നേരേ അതിക്രമമുണ്ടായത്. ഇവർ ബസ് ജീവനക്കാരോട് പരാതിപ്പെട്ടതോടെ ബസ് അത്തോളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് ബസിലുണ്ടായിരുന്ന നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Leave a Reply