യുവതിയെ ഏനാമാക്കൽ കനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

0

പാവറട്ടി: യുവതിയെ ഏനാമാക്കൽ കനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടിൽ ഹരികൃഷ്ണനെ (24)യാണ് പ്രേരണക്കുറ്റത്തിന് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടിൽ സുരേഷിന്റെയും രാജേശ്വരിയുടെയും മകളും ഹരികൃഷ്ണന്റെ ഭാര്യയുമായ നിജിഷ (20)യെയാണ് കഴിഞ്ഞമാസം കനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.നിജിഷയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. സംഭവദിവസം രാത്രി നിജിഷയുടെ ഫോണിൽ വന്ന മെസേജിനെച്ചൊല്ലി ഇരുവരും വഴക്കിടുകയും ഹരികൃഷ്ണൻ നിജിഷയെ മർദിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് രാത്രി വീട്ടിൽനിന്ന് ഇറങ്ങിപ്പോയ നിജിഷയെ പിന്നീട് കനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2021-ലാണ് ഇരുവരും പ്രണയവിവാഹിതരായത്. ഒരുവർഷം മുൻപാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയിൽ ഇരുവരും തമ്മിൽ വഴക്ക് നടന്നതായി പറയുന്നു. പുലർച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടിൽനിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പൊലീസും ഗുരുവായൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും ജനപ്രതിനിധികളും ചേർന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.

ഏനാമാക്കൽ റെഗുലേറ്ററിനടുത്തുള്ള നെഹ്റു പാർക്കിന് സമീപം കനാലിൽ രാവിലെ പത്തോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. ഹരികൃഷ്ണൻ ഡ്രൈവറാണ്

Leave a Reply