മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ കസ്റ്റഡിയിൽ

0

മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി നെടുമ്പാശേരിയിൽ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം ഒതല്ലൂർ സ്വദേശി അബ്ദുൾ സലീമാണ് പിടിയിലായത്. 1163 ഗ്രാം സ്വർണമാണ് ഇയാളുടെ ശരീരത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.ഇയാൾ ഷാർജയിൽ നിന്ന് വന്നതാണെന്ന് കസ്റ്റംസ് അറിയിച്ചു. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

2020-21 വർഷം 184 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കേരളത്തിൽ വിവിധ വിമാനത്താവളങ്ങളിലായി പിടിച്ചെടുത്തത്. കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്ത കേസുകളുണ്ടായത് 2018-19ലാണ്, 1167 കേസുകൾ. 2019-20ൽ 1084 കേസുകളും 2021-22ൽ 675 കേസുകളുമാണുണ്ടായത്. കഴിഞ്ഞ ആറു വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത് 2019-20 ലാണ്, 766 കിലോ. 2018-19ൽ 653 കിലോയും 2021-22ൽ 585 കിലോയും പിടിച്ചെടുത്തു

Leave a Reply