അനധികൃത ചന്ത ഉടൻ അടച്ചുപൂട്ടാൻ വീണ്ടും ഹൈക്കോടതി ഇടപെടൽ

0

പൂവാർ: പള്ളത്തെ അനധികൃത ചന്ത ഉടൻ അടച്ചുപൂട്ടാൻ വീണ്ടും ഹൈകോടതി ഇടപെടൽ. ഇതര സംസ്ഥാന ലോബികളുടെ അധീനതയിലുള്ള പള്ളത്തെ ചന്തയിൽനിന്ന് അടുത്തിടെ രാസവസ്തുക്കൾ കലർന്ന മത്സ്യം പിടികൂടിയിരുന്നു.
നേരത്തേയും അനധികൃത ചന്ത അടച്ചുപൂട്ടാൻ കോടതി ഉത്തരവ് വന്നെങ്കിലും രണ്ടു ദിവസം മാത്രം ചന്ത അടച്ചിട്ട് കരുംകുളം ഗ്രാമപഞ്ചായത്ത് അധികൃതർ കോടതിയെ കബളിപ്പിച്ചതായി ആക്ഷേപമുണ്ട്.

തു​ട​ർ​ന്ന് പ​ള്ളം സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ൻ​ഡ്രൂ​സ് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ന​ധി​കൃ​ത​മാ​യി ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ​ള്ള​ത്തി​നു സ​മീ​പം ക​ട​ൽ​ത്തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള മ​ത്സ്യ മൊ​ത്ത​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ത​ര​സം​സ്ഥാ​ന മ​ത്സ്യ​ലോ​ബി​ക​ൾ മീ​നെ​ത്തി​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗോ​വ, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ദി​വ​സ​വും നൂ​റോ​ളം ലോ​റി​ക​ൾ ഇ​വി​ടേ​ക്ക് മ​ത്സ്യം കൊ​ണ്ടു​വ​രു​ന്നു​ണ്ട്. അ​തി​ർ​ത്തി​ക​ളി​ൽ​പോ​ലും പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് എ​ത്തു​ന്ന​ത്. റോ​ഡ് മാ​ർ​ഗം ലോ​റി​യി​ൽ എ​ത്തി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ കേ​ടാ​കാ​തി​രി​ക്കാ​ൻ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തു​ന്നു. ഇ​വി​ടെ ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്ന മീ​ൻ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ച​ന്ത​ക​ളി​ലും എ​ത്തി​ച്ച് ക​ച്ച​വ​ടം ന​ട​ത്തും. ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യം, മ​ലി​ന​ജ​ലം എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം കാ​ര​ണം നാ​ട്ടു​കാ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here