പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

0

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ.
വിമലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എൽ.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഇയാൾ ജോലി ചെയ്യുന്ന ചെന്നൈയിലും പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡനം. പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ, എ.എസ്.ഐ മാരായ നൂറുൽ ഹസൻ, ഷൈനി, സി.പി.ഒ ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here