എംസി റോഡിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0

ചെങ്ങന്നൂർ: എംസി റോഡിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം ഫോർട്ട് എഫ് ആർഎ 23, രാമ ജ്യോതിയിൽ സുബ്രഹ്മണ്യന്റെ മകൻപിറവം ചിന്മയ യൂണിവേഴ്സിറ്റിയിൽ മീഡിയ മാനേജർ ശ്രീകാന്ത് (32) ആണ് മരിച്ചത്.

ശനി രാത്രി പതിനൊന്നരയോടെ എം സി റോഡിൽ മുളക്കുഴ സി സി പ്ലാസയ്ക്കു തെക്കാണ് അപകടം. പിറവത്തു നിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ ടിയാഗോ കാറും എതിരേയെത്തിയ ഔഡി കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം ചുറ്റിയ ടിയാഗോ കാറിൽ പിന്നാലെ വന്ന ഹ്യുണ്ടായി കാർ ഇടിച്ചു കയറുകയായിരുന്നു.

തുടർന്ന് മൂന്നു വാഹനങ്ങളും സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓഡി കാർ ഒടിച്ചിരുന്ന വനിതയ്ക്കും ഹ്യൂണ്ടായിൽ സഞ്ചരിച്ചിരുന്നവർക്കും നിസാര പരുക്കേറ്റു. ചെങ്ങന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ശ്രീകാന്തിൻെ്റ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply