പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

0

പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . പെരുമ്പാവൂർ പട്ടാൽ പുതുവ വീട്ടിൽ അരുൺ ചാക്കപ്പൻ (35) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 – ന് രാത്രി 8.20 ന് പെരുമ്പാവൂർ യാത്രി നിവാസിന് സമീപമാണ്‌ സംഭവം. ഒരു സംഘം ആളുകൾ സംഘർഷത്തിന് ശ്രമിക്കവേ പോലീസ് പിൻതിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെതിരെ തിരിയുകയായിരുന്നു. ഇൻസ്പെക്ടർ ആർ രഞ്ജിത്ത് എസ് ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൺ എസ് സി പി ഒ മാരായ വി.എം.ജമാൽ, വി.എ.സുബൈർ, അബ്ദുൾ മനാഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here