പാർസല്‍ ലോറി നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്കേറ്റു

0

പാർസല്‍ ലോറി നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട കാരക്കാട് വീട്ടില്‍ സബീന സക്കീര്‍ (48), മക്കളായ മുഹമ്മദ് സഹീര്‍ (21), മുഹമ്മദ് സഫീര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തെ കോളജില്‍ പ്രവേശനം നേടിയ സഹീറിന് കോളജ് തുടങ്ങുന്ന ദിവസമായിരുന്നു. സഹീറിനെ കോളജിലാക്കാന്‍ പോവുകയായിരുന്നു. കുറവിലങ്ങാട് നിന്ന് പാലാ ഭാഗത്തേക്ക് വരുകയായിരുന്ന പാർസല്‍ ലോറിയാണ് നിയന്ത്രണംവിട്ട് അപകടം വിതച്ചത്. പാലാ – കുറവിലങ്ങാട് റോഡില്‍ കുറിച്ചിത്താനം കവലക്ക് സമീപം പന്നിക്കോട്ട് വളവില്‍ തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. സഹീര്‍ സഞ്ചരിച്ച കാറില്‍ ആദ്യം ലോറി ഇടിച്ചു. സഹീറിന്‍റെ കാറിന് പിന്നാലെ ആയിരുന്നു അപകടത്തില്‍പെട്ട രണ്ടാമത്തെ കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here