കനത്ത മഴയിൽ മണ്ണിടിഞ്ഞ് മാഹി ബൈപാസ് റോഡിൽ ബീം തകർന്നു

0

കനത്ത മഴയിൽ മണ്ണിടിഞ്ഞ് മാഹി ബൈപാസ് റോഡിൽ ബീം തകർന്നു. ഉമ്പാച്ചി കുന്നിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമാണം നടക്കുന്ന ബൈപാസിലാണ് സംഭവം. മണ്ണിടിഞ്ഞതിനെ തുടർന്ന് ബീം പൂർണമായും തകർന്നു വീണു. ബൈപാസിൽ പലയിടത്തും മണ്ണിടിച്ചിൽ രൂക്ഷമാണ്. ബീം തകർന്നതോടെ ഈ ഭാഗത്ത് ബൈപാസ് പണി തടസ്സപ്പെട്ടു. മാഹി -മുഴപ്പിലങ്ങാട് ബൈപാസ് നിർമാണ പ്രവൃത്തി നടക്കുന്ന പള്ളൂർ സബ് സ്റ്റേഷന് സമീപത്തെ മണൽ കുന്നുമ്മൽ ഭാഗത്താണ് സംഭവം.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തി​ന് സ​മീ​പ​ത്ത് മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണി​രു​ന്നു. മ​ണ​ൽ കു​ന്നു​മ്മ​ൽ ജാ​നു​വും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന വീ​ട് നി​ൽ​ക്കു​ന്ന പ​റ​മ്പി​ലെ മ​ണ്ണാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്. വീ​ടും ഏ​തു സ​മ​യ​വും ഇ​ടി​ഞ്ഞ് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​വും ചു​റ്റു​മ​തി​ലി​ന്റെ ഭാ​ഗ​വും താ​ഴേ​ക്ക് പ​തി​ച്ചു. ബൈ​പാ​സ് റോ​ഡ​രി​കി​ൽ കെ​ട്ടി​യ സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ത്താ​ണ് മ​ണ്ണ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here