ഒന്നാം ലോക്ഡൗണിൽ ഓട്ടം നിർത്തിയ മലബാറുകാരുടെ ജനപ്രിയ ട്രെയിൻ തൃശൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ പുനഃസ്ഥാപിച്ചു

0

ഒന്നാം ലോക്ഡൗണിൽ ഓട്ടം നിർത്തിയ മലബാറുകാരുടെ ജനപ്രിയ ട്രെയിൻ തൃശൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ പുനഃസ്ഥാപിച്ചു. തൃശൂരിൽനിന്ന് ചൊവ്വാഴ്ച രാവിലെ 6.35ന് പുറപ്പെട്ട് 23 സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചക്ക് 12.05ന് വണ്ടി കണ്ണൂരിലെത്തി. തിരിച്ച് കണ്ണൂർ-ഷൊർണൂർ പാസഞ്ചറായി ഉച്ചക്ക് 3.10ന് കണ്ണൂരിൽനിന്നും പുറപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് തൃശൂർ-കണ്ണൂർ പാസഞ്ചർ 2020 മാർച്ച് 22നാണ് നിർത്തിയത്.

ര​ണ്ടേ​കാ​ൽ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ട്രെ​യി​ൻ ട്രാ​ക്കി​ലി​റ​ക്കി​യ​ത്. ഇ​തോ​ടെ ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന മു​ഴു​വ​ൻ പാ​സ​ഞ്ച​ർ വ​ണ്ടി​ക​ളും റെ​യി​ൽ​വേ പു​നഃ​സ്ഥാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഓ​ടി​യി​രു​ന്ന 54 പാ​സ​ഞ്ച​റാ​ണ് കോ​വി​ഡി​ന്‍റെ പേ​രി​ൽ റെ​യി​ൽ​വേ നി​ർ​ത്തി​യ​ത്. നേ​ര​ത്തേ പാ​സ​ഞ്ച​ർ നി​ര​ക്കി​ൽ ഓ​ടി​യി​രു​ന്ന വ​ണ്ടി നി​ല​വി​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നാ​യ​തോ​ടെ ചു​രു​ങ്ങി​യ ചാ​ർ​ജാ​യി 30 രൂ​പ ഈ​ടാ​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here