വനിതാ പൊലീസിന്റെ യൂണിഫോമിനു മുകളിൽ പത്തിവിരിച്ചിരുന്നത് മൂർഖൻപാമ്പ്

0

വനിതാ പൊലീസിന്റെ യൂണിഫോമിനു മുകളിൽ പത്തിവിരിച്ചിരുന്നത് മൂർഖൻപാമ്പ്. ബിഹാറിലെ സരൺ ജില്ലയിലുള്ള ഛപ്രയിലാണ് സംഭവം. പഹൽജാ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിന്റെ യൂണിഫോമിലാണ് മൂർഖൻപാമ്പ് കയറിയത്. തൂക്കിയിട്ടിരുന്ന യൂണിഫോം എടുക്കാൻ വനിതാ പൊലീസുകാരി കൈ നീട്ടിയപ്പോളാണ് ാമ്പ് പത്തിവിരിച്ച് കൊത്താനായുന്നത് കണ്ടത്. പാമ്പിനെ കണ്ട് ഭയന്നു പോയ ഇവർ പിന്നാട്ട് മാറി. പൊലീസുകാരി തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.

കനത്ത മഴയുടെ പിടിയിലായിരുന്നു കഴിഞ്ഞയാഴ്ച ഇവിടം. പിന്നാലെയാണ് പാമ്പ് പൊലീസ്റ്റേഷനുള്ളിലെത്തിയത്. ഉടൻതന്നെ ഇവർ സഹപ്രവർത്തകരെ വിവരമറിയിച്ചു. ഇവരെത്തുമ്പോൾ യൂണിഫോമിനു മുകളിലായി പത്തിവിരിച്ചു നിൽക്കുന്ന പാമ്പിനെ കണ്ടു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയത്. മഴയെ തുടർന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലും മറ്റും പാമ്പുകളെ കണ്ടെത്തുന്നത് പതിവായിട്ടുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here