ഇടുക്കി മുരിക്കാശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന നാൽപ്പതുകാരൻ പിടിയിൽ

0

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന നാൽപ്പതുകാരൻ പിടിയിൽ. കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ സാജനെയാണ് മുരിക്കാശേരി പൊലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്. രണ്ടു മാസം മുൻപാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതറിഞ്ഞ സാജൻ ഒളിവിൽ പോയി. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here