മദ്യപിച്ച് അയൽവാസിയുടെ വിട്ടിൽ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു

0

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് അയൽവാസിയുടെ വിട്ടിൽ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയതു. എട്ടാംമൈലിൽ താമസിക്കുന്ന എട്ടാംമൈലിലെ ബത്തേരിമ്മാൽ ഹൗസിൽ ബി പ്രദീപൻ(44) ആണ് അറസ്റ്റിലായത്. പിക്കപ്പ് വാൻ ഡ്രൈവറായ ഇയാളെ മയ്യിൽ പൊലീസ് ഇന്ന് വൈകുന്നേരം മയ്യിൽ ടൗൺ പരിസരത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.

മയ്യിൽ ഇൻസ്‌പെക്ടർ ടി.പി.സുമേഷ്, എസ് ഐ മനോജ്, അഡീ: എസ് ഐ അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ രണ്ട് കേസുകളാണ് മയ്യിൽ പൊലീസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ മയ്യിൽ എട്ടാം മൈലിൽ വീടുകൾക്ക് നേരെ ഇയാൾ വ്യാപക അക്രമം നടത്തിയത്. എട്ടാം മൈൽ സ്വദേശി പ്രദീപനെതിരെയാണ് മയ്യിൽ പൊലിസ് അയൽവാസികളുടെ പരാതിയിൽ പൊലിസ് കേസെടുത്തിരുന്നുവെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു.

എട്ടാംമൈലിലെ ഖദീജ, അജ്നാസ് എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ഖദീജയുടെ ഭർത്താവിനെ മർദ്ദിച്ചതായും വീട്ടിലെ കാറും ഫർണിച്ചറുകളും പൂച്ചെട്ടികളും തകർത്തുന്നുവെന്നാണ് പരാതി. അജ്നാസിന്റെ വീടിന് നേരെ അക്രമം നടത്തിയതായും സ്‌കൂട്ടർ തകർത്തതായും പരാതിയിൽ പറയുന്നുണ്ട്. പ്രദീപൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here