വിളക്ക് തെളിയിച്ച് പൂജ നടത്തിയ ശേഷം മോഷണം; പ്രതിയെ പോലീസ് പിടികൂടിയത് നിർണായക നീക്കങ്ങളിലൂടെ

0

കൊല്ലം: വിളക്ക് തെളിയിച്ച് പൂജ നടത്തിയ ശേഷം കൊല്ലം പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് ലക്ഷങ്ങളുടെ സ്വർണം കവർന്ന പ്രതിയെ പോലീസ് പിടികൂടുന്നത് നിർണ്ണായക നീക്കങ്ങിളിലൂടെ. കോന്നി പ്രമാടത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കൂടൽ തിടി സ്വദേശി പുന്നക്കുടി പുത്തൻവീട്ടിൽ ഫൈസൽ രാജ് (32) ആണ് പിടിയിലായത്. മെയ്‌ 15ന് നടത്തിയ മോഷണത്തെത്തുടർന്ന് ഒളിവിലായിരുന്ന ഫൈസൽ രാജിനെ പൊലീസ് തിരിച്ചറിയുകയും അന്വേഷിച്ചു പ്രമാടത്തെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

പത്തനാപുരം പാടം സ്വദേശി ഫൈസൽരാജ് ആണ് അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ പോലീസ് പിന്നാലെയുണ്ടെന്നു മനസ്സിലാക്കി പത്തനംതിട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു. പൊലീസിനു കൈമാറിയ ഇയാളെ നാളെ വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഒരു കിലോയോളം (996.470 ഗ്രാം) സ്വർണം ഇയാളിൽ നിന്നു കണ്ടെത്തി. പെരുമ്പാവൂരിലെ പണമിടപാട് സ്ഥാപനത്തിൽ 235 ഗ്രാം സ്വർണം പണയം വച്ചട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാനുള്ള നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് മറ്റൊരാളുടെ പേരിൽ കാർ വാങ്ങിയെന്നു ഫൈസൽ രാജ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here