നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

0

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്നു പേർക്കു പരിക്കേറ്റു. കോട്ടയം ചങ്ങനാശേരി കരിങ്ങട വീട്ടിൽ അലൻ അന്‍റണി (28) ആണ് മരിച്ചത്.

കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്‍റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിനു മുന്നിലായിരുന്നു അപകടം.

കാർ നിയന്ത്രണം വിട്ടു ബാരിക്കേഡിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽനിന്നു തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്നു പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേക്കു യാത്രയാക്കാൻ കാറിലെത്തിയതാണ് അലനും സംഘവും.

ആറു വർഷം മുന്പ് എസി റോഡിലുണ്ടായ വാഹനാപകടത്തിലാണ് അലന്‍റെ പിതാവ് ഷാജി മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here