ജെഡിഎസ് എൽജെഡി ലയന നടപടികൾ അന്തിമ ഘട്ടത്തിലേക്കു നീങ്ങകയാണ്

0

കൊച്ചി: ജെഡിഎസ് എൽജെഡി ലയന നടപടികൾ അന്തിമ ഘട്ടത്തിലേക്കു നീങ്ങകയാണ്. ഇതിന്റെ ഭാഗമായി ഇരു പാർട്ടികളുടെയും നേതാക്കൾ ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ സന്ദർശിച്ചു ചർച്ചകൾ നടത്തും. ജൂലൈ ഒന്നിനു ബെംഗളൂരുവിൽ അദ്ദേഹത്തെ സന്ദർശിക്കാനാണു ധാരണ. ഓഗസ്റ്റിൽ ലയന സമ്മേളനം നടത്തുമെന്നാണു സൂചന.

ജൂലൈ 14 ന് ഇരു പാർട്ടികളുടെയും സംസ്ഥാന കമ്മിറ്റികൾ തിരുവനന്തപുരത്തു യോഗം ചേരും. അതേസമയം, ലയനത്തിനു മുന്നോടിയായി പദവികൾ പങ്കിടുന്നതു സംബന്ധിച്ചു സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ആശയവിനിമയം പുരോഗമിക്കുകയാണ്.

എം വിശ്രേയാംസ് കുമാർ നയിക്കുന്ന എൽജെഡി, ജെഡിഎസിൽ ലയിച്ചു ജെഡിഎസ് എന്ന ഒറ്റ പാർട്ടിയായി മാറാൻ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹി പദവികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ധാരണയായിരുന്നു. അതേസമയം, പ്രാദേശിക തലത്തിലെ പദവികൾ പങ്കുവയ്ക്കൽ ചർച്ചകൾ പൂർണമായിട്ടില്ല.

Leave a Reply