ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ

0

ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്പുറത്തുപടി പുതുപ്പാറക്കാവ് ഭാഗത്ത് ചിറ്റേത്ത്പറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്ത് മറ്റത്തിൽ വീട്ടിൽ നിന്നും ഇപ്പോൾ വളയൻചിറങ്ങര റബർ പാർക്ക് ഭാഗത്ത് താമസം അഭിജിത്ത് (22) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുൻപ് അറയ്ക്കപ്പടി ജംഗ്ഷനു സമീപമുള്ള ഷോറൂമിന്‍റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളാണ് ഇവർ മോഷ്ടിച്ചത്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് മോഷണ കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്. ജോസി.എം.ജോൺസൻ, ബർട്ടിൻ, എ.എസ്.ഐ ജോഷി, സി.പി.ഒ ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ 1

LEAVE A REPLY

Please enter your comment!
Please enter your name here