മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന സൂചന നൽകുന്ന പോസ്റ്ററുകൾ പതിച്ച് ബിജെപി

0

മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന സൂചന നൽകുന്ന പോസ്റ്ററുകൾ പതിച്ച് ബിജെപി. ബിജെപിയുടെ മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റേയും മേലുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നത് തുടരണമെന്നാണ് പോസ്റ്ററിൽ മൗലി ദേവിയോട് അഭ്യർത്ഥിക്കുന്നത്.

മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ പതിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ഇത്തരത്തിലുള്ള പോസ്റ്ററുകൾ ഔറംഗാബാദിലും പൂണെയിലും പ്രത്യക്ഷപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

‘മൗലി ദേവീ, നിങ്ങൾ ബിജെപിക്കും ദേവേന്ദ്ര ജിക്കും മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നത് തുടരുക. മുഖ്യമന്ത്രിയായ ശേഷം ദേവേന്ദ്രജി എന്തായാലും നിങ്ങളെ കാണാൻ വന്നിരിക്കും,’ എന്നാണ് പോസറ്ററിൽ എഴുതിയിരിക്കുന്നത്.

ദേവേന്ദ്ര ഫഡ്നാവിസിന്റെ വീടായ സാഗറിൽ ബിജെപി എംഎ‍ൽഎമാരുമായുള്ള ചർച്ചകൾ തുടരുകയാണ്. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാവികാസ് അഘാഡി സർക്കാരിൽ പ്രതിസന്ധികൾ രൂക്ഷമായത്. വരും ദിവസങ്ങളിൽ സർക്കാർ രാജിവെക്കേണ്ടിവരുമെന്ന വാർത്തകളും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here