കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ

0

കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ. കായംകുളം ടൗൺ യു.പി സ്കൂളിലെ 12 വിദ്യാർഥികളേയും കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കനവാടിയിലെ നാല് കുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കായംകുളത്തെ സ്കൂളിൽ വെള്ളിയാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് കരുതുന്നത്. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുട്ടികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ മൂന്ന് പേർ ചികിത്സതേടി മടങ്ങി. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ അപാകതകൾ കണ്ടെത്തിയില്ലയെന്നാണ് വിവരം. അതേസമയം, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തിൽ റിപോർട് തേടിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപോർട് സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here