പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി

0

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനു പിന്നാലെ നാലു മുന്‍ മന്ത്രിമാര്‍ ഇന്ന് ബിജെപിയില്‍ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിലാണ് നേതാക്കളുടെ ബിജെപി പ്രവേശം.

പഞ്ചാബിലെ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ ഇന്ന് ചണ്ഡീഗഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുക. കോണ്‍ഗ്രസ് നേതാക്കളായ ഗുര്‍പ്രീത് സിംഗ് കംഗാര്‍, ബല്‍ബീര്‍ സിംഗ് സിദ്ദു, രാജ് കുമാര്‍ വെര്‍ക്ക, സുന്ദര്‍ ശ്യാം അറോറ, എന്നിവരാണ് ബിജെപിയില്‍ ചേരുക. നാലു പേരും 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here