ഇന്ത്യയില്‍ ലഭ്യമായ വില കുറഞ്ഞ സ്മാര്‍ട് ഫോണുകളിലൊന്ന് പുറത്തിറക്കിയിരിക്കുകയാണ് റിയല്‍മി

0

ഇന്ത്യയില്‍ ലഭ്യമായ വില കുറഞ്ഞ സ്മാര്‍ട് ഫോണുകളിലൊന്ന് പുറത്തിറക്കിയിരിക്കുകയാണ് റിയല്‍മി. സി30 എന്ന പേരില്‍ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയത് (2 ജിബി + 32 ജിബി, 3 ജിബി + 32 ജിബി). ഇവയ്ക്ക് വില യഥാക്രമം 7,499 രൂപ, 8,299 രൂപയും ആയിരിക്കും. യുണിസോക് പ്രോസസര്‍, 6.5 ഇഞ്ച് വലുപ്പമുളള സ്‌ക്രീന്‍, എച്ഡി പ്ലസ് റെസലൂഷന്‍, ആന്‍ഡ്രോയിഡ് 11 തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഫോണിന് ഒറ്റ 8 എംപി പിന്‍ ക്യാമറയാണ് ഉള്ളത്. സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍ 5 എംപിയാണ്. എന്നാല്‍ ബാറ്ററിയുടെ കാര്യത്തില്‍ പിശുക്കില്ല, 5000എംഎഎച് കപ്പാസിറ്റിയുണ്ട്.
ബാംബൂ ഗ്രീൻ, ഡെനിം ബ്ലാക്ക്, ലേക്ക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. ജൂൺ 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപനയ്‌ക്കെത്തും. റിയൽമി ഡോട്ട് കോം, ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ വഴിയും വാങ്ങാൻ ലഭ്യമാകും.

ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ഗോ പതിപ്പിലാണ് ഹാൻഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്. 20:9 വീക്ഷണാനുപാതവും 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.5-ഇഞ്ച് എച്ച്ഡി പ്ലസ് (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1.82GHz ക്ലോക്ക് ചെയ്യുന്ന ഒക്ടാ-കോർ യുണിസോക് ടി612 പ്രോസസർ, 3 ജിബി വരെ റാം എന്നിവയുമായാണ് ഫോൺ വരുന്നത്.

Realme C30

Display
6.50-inch

Camera
8-megapixel

5000mAh

Price
7,499
Display6.50-inch
ProcessorUnisoc T612
Front Camera5-megapixel
Rear Camera8-megapixel
RAM2GB, 3GB
Storage32GB
Battery5000mAh
OSAndroid 11 (Go edition)
എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ ഒരൊറ്റ 8 മെഗാപിക്സൽ പിൻ ക്യാമറയുമായാണ് റിയൽമി സി30 വരുന്നത്. ഒരു എച്ച്ഡിആർ മോഡ് ഫീച്ചറും ക്യാമറയിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

32 ജിബി ഓൺബോർഡ് യുഎഫ്എസ് 2.2 ആണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് വഴി (1ടിബി വരെ) സ്റ്റോറേജ് ശേഷി വർധിപ്പിക്കാം. 4ജി, വൈ–ഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/ എ–ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഓൺബോർഡ് സെൻസറുകളിൽ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. 45 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം നൽകാൻ ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി30 പായ്ക്ക് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here