പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് യുഎഇ സന്ദർശിക്കും. ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അവിടെ നിന്ന് നേരെ യുഎഇയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മോദി അനുശോചനം അർപ്പിക്കും. അതിനൊപ്പം പുതിയ പ്രസി ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.
ജൂൺ 28ന് തന്നെ മോദി യുഎഇയിൽ നിന്ന് മടങ്ങും. ഇത് നാലാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്