ഓസ്‌കർ ജേതാവും കനേഡിയൻ സംവിധായകനും തിരക്കഥാകൃത്തുമായ പോൾ ഹാഗിസ് ഇറ്റലിയിൽ അറസ്റ്റിൽ

0

ഓസ്‌കർ ജേതാവും കനേഡിയൻ സംവിധായകനും തിരക്കഥാകൃത്തുമായ പോൾ ഹാഗിസ് (69) ഇറ്റലിയിൽ അറസ്റ്റിൽ ലൈംഗികാതിക്രമത്തിനാണ് താരം അറസ്റ്റിലായത്. തെക്കൻ ഇറ്റലിയിലെ ഒസ്തൂണിയിൽ സ്ത്രീയെ ലൈംഗികമായി കടന്നാക്രമിച്ചുവെന്നാണു പരാതി. സ്ത്രീക്കു പരുക്കേറ്റതായും പറയുന്നു. ആരോപണം നിഷേധിച്ച സംവിധായകൻ അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

ഹോളിവുഡ് ഹിറ്റായ ‘മില്യൻ ഡോളർ ബേബി’യുടെ തിരക്കഥ ഹാഗിസിന്റേതാണ്. ‘ക്രാഷി’ന്റെ തിരക്കഥയിൽ പങ്കാളിയായി. ഈ സിനിമയ്ക്കാണ് ഓസ്‌കർ ലഭിച്ചത്. ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനാണു ഹാഗിസ് ഇറ്റലിയിലെത്തിയത്. പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാകും വരെ ഒസ്തൂണിയിൽ ഹാഗിസിനെ വീട്ടുതടങ്കിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here