ടാറ്റൂ സ്ഥാപനത്തിന്റെ മറവിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ

0

ടാറ്റൂ സ്ഥാപനത്തിന്റെ മറവിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ. തൃശൂർ ഊരകം താമസിക്കുന്ന സഞ്ജന, പൂത്തോൾ സ്വദേശി മെബിൻ, ചേറൂർ സ്വദേശി കാസിം എന്നിവരാണ് അറസ്റ്റിലായത്. ചെന്ത്രാപ്പിനിയിൽ ട്രാവൽ ഏജൻസി നടത്തുകയായിരുന്നു സഞ്ജുന. ടാറ്റൂ ആർടിസ്റ്റാണ് മെബിൻ. ഇവരുടെ സുഹൃത്താണ് കാസിം.

ബംഗളൂരുവിൽ നിന്ന് കാറിൽ വരുന്നതിനിടെയാണ് ലഹരിമരുന്നുമായി സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. 18 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here