തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിദേശ സർവീസുകൾ തുടങ്ങുന്നു

0

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിദേശ സർവീസുകൾ തുടങ്ങുന്നു. യുഎഇയിലെ അബുദാബി സൗദി അറേബ്യയിലെ ദമാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് ആണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.
തിരുവനന്തപുരം-അബുദാബി സർവീസ് നാളെ മുതൽ തുടങ്ങും.

രാത്രി 9.30 ന് തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം (6C 1609) 12.10ന് അബുദാബിയിൽ എത്തും. തിരികെ പുലർച്ചെ 1.30 ന് അബുദാബിയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനം (6C 1612) രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്.

ദമാമിലേക്കുള്ള സർവീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന വിമാനം (6C 1607) 10.10ന് ദമാമിൽ എത്തും. തിരികെ 11.35ന് തിരിക്കുന്ന വിമാനം (6C 1608) വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സർവീസുകളുടെയും ബുക്കിങ് തുടങ്ങി. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here