പാക്കധീന കാഷ്മീരിൽ നൂറ്റന്പതോളം ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നതായി റിപ്പോർട്ട്

0

ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം പാക്കധീന കാഷ്മീരിൽ നൂറ്റന്പതോളം ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നതായി റിപ്പോർട്ട്.

പാക്കിസ്ഥാനിലെ മൻഷേര, കോട്ലി, മുസാഫറാബാദ് എന്നിവിടങ്ങളിലായി 11 ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്നും ഏഴുനൂറോളം പേർ ഇവിടെയുണ്ടെന്നും ജമ്മുവിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

രജൗരി-പൂഞ്ച് വഴികളാണ് നുഴഞ്ഞുകയറ്റത്തിനായി ഭീകരർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. നുഴഞ്ഞുകയറ്റശ്രമങ്ങളെ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply