ഡല്‍ഹിയില്‍ സിഗരറ്റ് വാങ്ങാന്‍ പത്ത് രൂപ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ നാലു യുവാക്കള്‍ ചേര്‍ന്ന് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിഗരറ്റ് വാങ്ങാന്‍ പത്ത് രൂപ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ നാലു യുവാക്കള്‍ ചേര്‍ന്ന് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദ് പര്‍ബാത്ത് സ്വദേശിയായ വിജയ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

തലസ്ഥാന നഗരിയിലെ ആനന്ദ് പര്‍ബാത്ത് പ്രദേശത്താണ് സംഭവം. സിസിടിവിയുടെയും സാക്ഷികളുടെയും സഹായത്തോടെ കേസിലെ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളായ സോനു സമീപവാസിയായ കൗമാരക്കാരനോട് സിഗരറ്റ് വാങ്ങാന്‍ പത്ത് രൂപ ചോദിച്ചു. പണം കൊടുക്കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ഇയാളും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സോനു കുമാര്‍(20), പ്രവീണ്‍(20), അജയ്(23), ജതിന്‍(24) എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here