കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരടക്കം നാല് പേർ വിജിലൻസ് പിടിയിൽ

0

പാലക്കാട്: കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരടക്കം നാല് പേർ വിജിലൻസ് പിടിയിൽ. രണ്ട് റവന്യൂ ഉദ്യോഗസ്ഥരും വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ക​ട​മ്പ​ഴി​പ്പു​റ​ത്ത് വെ​ട്ടേ​ക്ക​ര എ​ന്ന സ്ഥ​ല​ത്ത് കോ​ങ്ങാ​ട് സ്വ​ദേ​ശി ഭ​ഗീ​ര​ഥ​ന്‍റെ 12 ഏ​ക്ക​ർ ഭൂ​മി പെ​ട്ടെ​ന്ന് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നാ​ണ് പ്ര​തി​ക​ൾ 50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്ഥ​ലം ഉ​ട​മ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല, പ​ക​രം വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു. വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​ക​രം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here