ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരങ്ങുപനി കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്‌ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

0

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരങ്ങുപനി കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്‌ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം. രാജ്യത്ത്‌ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംശയം തോന്നുന്ന സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിലേക്ക്‌ അയയ്‌ക്കണമെന്നാണു സംസ്‌ഥാനങ്ങള്‍ക്കുള്ള പ്രധാന നിര്‍ദേശം. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ 21 ദിവസത്തേക്ക്‌ നിരീക്ഷണത്തില്‍ പോകണം.

LEAVE A REPLY

Please enter your comment!
Please enter your name here