ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യൻ പട്ടാളം യുക്രെയ്നിൽ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് ബ്രിട്ടീഷ് ഇന്‍റലിജൻസ് വൃത്തങ്ങൾ

0

കീവ്: ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യൻ പട്ടാളം യുക്രെയ്നിൽ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് ബ്രിട്ടീഷ് ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നല്കി. യുദ്ധംനീളുന്നത് റഷ്യൻ ആയുധശേഖരത്തിൽ വലിയ കുറവു വരുത്തിയിട്ടുണ്ട്. കൃത്യത കൂടിയ അധുനിക മിസൈലുകളുടെ ശേഖരം കുറഞ്ഞു.

സോ​​​​വി​​​​യ​​​​റ്റ് കാ​​​​ല​​​​ത്തു വി​​​​ക​​​​സി​​​​പ്പി​​​​ച്ച ക​​​​പ്പ​​​​ൽ​​​​വേ​​​​ധ കെ​​​​എ​​​​ച്ച്-22 മി​​​​സൈ​​​​ലു​​​​ക​​​​ൾ യു​​​​ക്രെ​​​​യ്ന്‍റെ ക​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ത്തു പ്ര​​​​യോ​​​​ഗി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. അ​​​​ണ്വാ​​​​യു​​​​ധ പോ​​​​ർ​​​​മു​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​മാ​​​​ന​​​​വാ​​​​ഹി ക​​​​പ്പ​​​​ലു​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ നി​​​​ർ​​​​മി​​​​ച്ച മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണി​​​​ത്. ഇ​​​​വ​​​​യി​​​​ൽ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത പോ​​​​ർ​​​​മു​​​​ന​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ച് ക​​​​ര​​​​യി​​​​ൽ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ൾ കൃ​​​​ത്യ​​​​ത കു​​​​റ​​​​യും; വ​​​​ള​​​​രെ വ​​​​ലി​​​​യ ആ​​​​ൾ​​​​നാ​​​​ശ​​​​മാ​​​​യി​​​​രി​​​​ക്കും ഫ​​​​ല​​​​മെ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു. യു​​​​ക്രെ​​​​യ്ന്‍റെ​​ പ​​​​ക്ക​​​​ലും ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ക​​​​യാ​​​​ണ്. പാ​​​​ശ്ചാ​​​​ത്യ​​​​ർ ന​​​​ല്കു​​​​ന്ന ആ​​​​യു​​​​ധ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​വ​​​​രു​​​​ടെ ആ​​​​ശ്ര​​​​യം.

ഇ​​​​തി​​​​നി​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ലെ സെ​​​​വ്റോ ​​ഡോ​​​​ണ​​​​റ്റ്സ് ന​​​​ഗ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ റ​​​​ഷ്യ​​​​ൻ സേ​​​​ന ആ​​​​ഞ്ഞു പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. യു​​​​ക്രെ​​​​യ്ൻ പ​​​​ട്ടാ​​​​ളം പി​​​​ന്മാ​​​​റാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഫാ​​​​ക്ട​​​​റി​​​​ക​​​​ളും റെ​​​​യി​​​​ൽ, റോ​​​​ഡ് ശൃം​​​​ഖ​​​​ല​​​​ക​​​​ളും റ​​​​ഷ്യ ന​​​​ശി​​​​പ്പി​​​​ച്ചു. തീ​​​​പ​​​​ട​​​​ർ​​​​ത്തു​​​​ന്ന ഫ്ലെ​​​​യിം ത്രോ​​​​വ​​​​ർ റോ​​​​ക്ക​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ്രു​​​​ബി​​​​വ്ക ഗ്രാ​​​​മ​​​​ത്തി​​​​ലെ ഒ​​​​ട്ടേ​​​​റെ ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ളം ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ർ​​​​സു​​​​ല വോ​​​​ൺ ദെ​​​​ർ ലെ​​​​യ​​​​ൻ കീ​​​​വി​​​​ലെ​​​​ത്തി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡ​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. യു​​​​ദ്ധം തു​​​​ട​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ഉ​​​​ർ​​​​സു​​​​ല​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ യു​​​​ക്രെ​​​​യ്ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്. തെ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ളം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത മെ​​​​ലി​​​​റ്റോ​​​​പോ​​​​ൾ ന​​​​ഗ​​​​ര​​​​നി​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് റ​​​​ഷ്യ​​​​ൻ പൗ​​​​ര​​​​ത്വം ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here