മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍വച്ച് ആ‍ണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി

0

കണ്ണൂർ∙ മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍വച്ച് ആ‍ണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി. ജൂൺ അഞ്ചിനാണു സംഭവം. പ്രതി എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദിനെതിരെ കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. 15 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here