കഞ്ചാവ് പരിശോധനയ്‌ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികൾ പിടിയിൽ

0

പാലക്കാട്: എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. കഞ്ചാവ് പരിശോധനയ്‌ക്കിടെയാണ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. വാളയാർ അട്ടപ്പള്ളത്ത് വെച്ച് ഉദ്യാഗസ്ഥൻ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. സ്‌റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് ആക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

പിന്നീട് കൊഴിഞ്ഞാമ്പാറയിൽ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു.തട്ടിക്കൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദിൽ, ജേക്കബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here