തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍

0

കൊച്ചി: തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. വളരെ ശക്തമായ സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേഅസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം നേടുമ്പോൾ പ്രതീക്ഷിച്ചതിനും അപ്പുറം വിജയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുഡിഎഫ് നേതാക്കൾ. വിജയം ഉറപ്പാണെന്ന് പറഞ്ഞപ്പോഴും ഭൂരിപക്ഷം കുറയും എന്നാണ് പല നേതാക്കളും ഇനങ്ങളെ അഭിപ്രായപ്പെട്ടത്. എന്നാൽ അവയെല്ലാം വെറും തോന്നൽ മാത്രമാണെന്ന് തെളിയിച്ചതാണ് ഉമയുടെ തേരോട്ടം. ഭൂരിപക്ഷം കാൽ ലക്ഷത്തിലേക്ക് തേങ്ങുമ്പോൾ എന്തുകൊണ്ടാണ് തൃക്കാക്കര ഉമ്മയെ കൈവിടാതെ ചേർത്ത് നിർത്തിയത് എന്നാണ് ചർച്ച വിഷയം.

ഇന്നേവരെ കനത്ത തരത്തിലുള്ള ഇലക്ഷൻ ക്യാമ്പയിൻ ആണ് തൃക്കാക്കരയിൽ ഇടത് പാർട്ടി ഒരുക്കിയത്. നേരം വെളുക്കുമ്പോൾ മുതൽ ഓരോ ആളുകളുടെയും വീടിനു മുന്നിൽ രണ്ടും മൂന്നും മന്ത്രിമാരുടെ ശബ്ദമാണ് കേട്ടിരുന്നത്. പിണറായി വിജയൻ ഉൾപ്പെടെ വന്ന നടത്തിയ പ്രസംഗങ്ങൾ എന്നാൽ തൃക്കാക്കരയുടെ ജനങ്ങളെ ചലിപ്പിച്ചില്ല. അവർ അവരുടെ പിടിയുടെ പിൻഗാമിയായി കണ്ടത് പാതിയെ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here