അങ്കണവാടിയില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി

0

അങ്കണവാടിയില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പ്പര്‍ സജ്ന ബീവിയെയും സസ്പെന്‍ഡ് ചെയ്തു. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസറുടേതാണ് നടപടി.

കൊല്ലം കല്ലുവാതുക്കല്‍ അങ്കണവാടിയില്‍ നിന്ന് ഭക്ഷണം കഴിച്ച നാലു കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. അന്വേഷണത്തില്‍ ഉഷയും സജ്‌നയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അങ്കണവാടിയില്‍നിന്നു ഭക്ഷണം കഴിച്ചാണു കുട്ടികള്‍ക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here