എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം

0

കൊല്‍ക്കത്ത: എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 2 – 1 ന്‌ അഫ്‌ഗാനിസ്‌ഥാനെ തോല്‍പ്പിച്ചു.
മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ്‌ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ്‌ ഇന്ത്യയുടെ ജയം. ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്‌റ്റിമാച്‌ ആശിഖ്‌ കരൂണിനനെയും ജീക്‌സണെയും സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിപ്പിച്ചു. ഒന്നാം പകുതിയില്‍ ഒമ്പതോളം കോര്‍ണറുകള്‍ ഇന്ത്യക്ക്‌ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. അഫ്‌ഗാനും നല്ല അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിങ്‌ സന്ധുവിനു വെല്ലുവിളിയായില്ല.
ഒന്നാം പകുതിയില്‍ അഫ്‌ഗാന്‍ താരം ഷരീഫ്‌ മുഹമ്മദ്‌ പരുക്കേറ്റു പുറത്ത്‌ പോയി. ഒന്നാം പകുതിയില്‍ സുനില്‍ ഛേത്രിയുടെ ഒരു ആക്ര?ബാറ്റിക്‌ ശ്രമവും ഗോളായില്ല. 70-ാം മിനിറ്റില്‍ ആഷിഖ്‌ കുരുണിയന്റെ പെനാല്‍റ്റി ബോക്‌സിന്‌ പുറത്ത്‌ നിന്നുള്ള ഒരു ഇടംകാലന്‍ ഷോട്ട്‌ പോസ്‌റ്റിന്‌ ഉരുമ്മി പുറത്ത്‌ പോയി.
കളി തീരാന്‍ നാലു മിനിറ്റ്‌ ബാക്കി നില്‍ക്കേ ചേത്രി ഗോളടിച്ചു. ഡയറക്‌ട് ഫ്രീകിക്കിലാണു ഛേത്രി ഗോളടിച്ചത്‌. ഇന്ത്യന്‍ നായകന്റെ 83-ാം രാജ്യാന്തര ഗോളായിരുന്നു അത്‌. ഈ ലീഡ്‌ മിനിറ്റുകള്‍ മാത്രമേ നീണ്ടുള്ളൂ.
ഒരു കോര്‍ണറിനെ ഹെഡ്‌ ചെയ്‌ത അമിരി അഫ്‌ഗാനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ആഷിഖ്‌ കുരുണിയന്റെ പാസിനെ പകരക്കാരന്‍ സഹല്‍ വലയിലാക്കി. ഈ ജയത്തോടെ ഇന്ത്യ രണ്ട്‌ മത്സരങ്ങളില്‍നിന്ന്‌ ആറ്‌ പോയിന്റുമായി രണ്ടാം സ്‌ഥാനത്തായി. ഒന്നാമതുള്ള ഹോങ്കോങിനും ആറ്‌ പോയിന്റാണ്‌. അവസാന മത്സരത്തില്‍ ഇന്ത്യ ഹാങ്കോങിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here