രണ്ടുവയസ്സുകാരനായ മകന്റെ ജന്മദിനം ആഘോഷിക്കാന്‍ പണമില്ലാത്തതില്‍ മനംനൊന്ത് മുപ്പത്തഞ്ചുകാരി ആത്മഹത്യ ചെയ്തു

0

ബെംഗളുരു: രണ്ടുവയസ്സുകാരനായ മകന്റെ ജന്മദിനം ആഘോഷിക്കാന്‍ പണമില്ലാത്തതില്‍ മനംനൊന്ത് മുപ്പത്തഞ്ചുകാരി ആത്മഹത്യ ചെയ്തു. ബാംഗ്ലൂര്‍ സ്വദേശിനിയായ തേജസ്വിയാണ് ആത്മഹത്യ ചെയ്തത്. തേജസ്വിയെ പ്രദേശവാസികൾ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിഴായ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്.ഭര്‍ത്താവ് ശ്രീകാന്തിന്റെ ബിസ്‌നസ്സ് തകര്‍ന്നതിനെ തുർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവർ. അതിനിടെയാണ് രണ്ടുവയസ്സുകാരനായ മകന്റെ ജന്മദിനം എത്തിച്ചേര്‍ന്നത്.

ജന്മദിനാഘോഷത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയില്ലെന്ന് വന്നതോടെ തേജസ്വി മാനസികമായ തകരുകയായിരുന്നു. ഇതേ തുടര്‍ന്ന് തേജസ്വി കഴിഞ്ഞ ദിവസം സീലീംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. തേജസ്വിക്ക് നാലുവയസ്സുകാരിയായ മകളുമുണ്ട്. തേജസ്വിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് സഹോദരന്‍ അജയ് കുമാറും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here