ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു യുവതി തെറിച്ചു‌ വീണു; ബസ് പോയത് റൂട്ട് തെറ്റിച്ചും; ദൃശ്യങ്ങൾ‌ പുറത്ത്

0

തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് യുവതിക്കു പരുക്കേറ്റു. മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. തൃശൂർക്ക് പോകുകയായിരുന്ന എം.എസ്.മേനോൻ ബസ് കാട്ടൂർ റോ‍ഡിൽനിന്ന് ബൈപാസിലേക്ക് തിരിയുന്നതിനിടെ പിൻവശത്തെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അലീന തെറിച്ചു പുറത്തേക്കു വീഴുകയായിരുന്നു.

പരുക്കേറ്റ അലീനയെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡിൽനിന്ന് മെയിൻ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ബൈപാസ് റോ‍ഡിലൂടെ പോയതെന്നാണ് വിവരം. അപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Leave a Reply