അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് അവസാനിപ്പിച്ച് താലിബാൻ ഭരണകൂടം.

0

കാബുൾ‌: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് അവസാനിപ്പിച്ച് താലിബാൻ ഭരണകൂടം. താലിബാൻ ഭരണമേറ്റെടുക്കുന്നതിനു മുൻപ് കാബുൾ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കു വാഹനമോടിക്കാൻ സാധിച്ചിരുന്നു.

എന്നാൽ സ്ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ ഭരണകൂടം, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റവും റിപ്പോർട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ.

ഗ്രേഡ് ആറിന് മുകളിൽ പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്ന താലിബാന്റെ സമീപകാല ഉത്തരവ് വിവാദമായിരുന്നു. കുട്ടികളെ തുടർന്ന് പഠിക്കാൻ സഹായിക്കുംവിധം നിയമം മാറ്റുമെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

രാജ്യത്ത് ഭക്ഷ്യക്ഷാമവും ആവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം. ലോകത്ത് . ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 23 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തത്. ഇത് ആകെ ജനസംഖ്യയുടെ 95 ശതമാനം വരും.

LEAVE A REPLY

Please enter your comment!
Please enter your name here