കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കിണര്‍ ഇടിഞ്ഞുവീണ് മരിച്ചു

0

കൊല്ലം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കിണര്‍ ഇടിഞ്ഞുവീണ് മരിച്ചു. അപകടം നടന്ന് എട്ട് മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. കൊല്ലം കുണ്ടറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ഇന്നലെ അപകടമുണ്ടായത്.

ഏഴുകോണ്‍ സ്വദേശി ഗിരീഷ്‌കുമാര്‍ (47) ആണ് മരിച്ചത്. കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുമ്പോഴാണ് കിണര്‍ ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണ് നീക്കിയാണ് ഇന്നു രാവിലെയോടെ മൃതദേഹം പുറത്തെടുത്തത്.

Leave a Reply