പിസി ജോര്‍ജിന്റെ പ്രസംഗത്തിനു പിന്നില്‍ ഗൂഢാലോചന? അന്വേഷിക്കുമെന്ന് പൊലീസ്

0

 
കൊച്ചി: വെണ്ണലയില്‍ പിസി ജോര്‍ജിന്റെ വിവാദ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. 

കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷണര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തിടുക്കം വേണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. 

വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി സി ജോര്‍ജില്‍ നിന്ന് വിദ്വേഷ പരാമര്‍ശങ്ങള്‍ വന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 
ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയിലെ തന്റെ പ്രസംഗം എന്നാണ് പിസി ജോര്‍ജ് കോടതിയില്‍ നിലപാടെടുത്തത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here