പെൺകുട്ടികൾ ശല്ല്യപ്പെടുത്തുകയാണെന്ന പരാതിയുമായി ഒരു കൂട്ടം ആൺകുട്ടികൾ

0

ലക്‌നൗ: പെൺകുട്ടികൾ ശല്ല്യപ്പെടുത്തുകയാണെന്ന പരാതിയുമായി ഒരു കൂട്ടം ആൺകുട്ടികൾ. ഉത്തർപ്രദേശിൽ ഔറയ്യ ജില്ലയിലെ നവോദയ സ്‌കൂളിലെ ആൺകുട്ടികളാണ് പ്രിൻസിപ്പലിന് ഇത്തരമൊരു പരാതി നൽകിയത്. ശല്ല്യം സഹിക്കാതെ വന്നപ്പോൾ പരാതി നൽകിയെന്നാണ് പറയുന്നത്. പെൺകുട്ടികൾ തങ്ങളെ വട്ടപ്പേര് വിളിക്കുന്നുവെന്നും, അതുകൊണ്ട് അവർ മാപ്പ് പറയണമെന്നും കത്തിൽ പറയുന്നു.

പെൺകുട്ടികളുടെ ബഹളവും പാട്ടും കാരണം പഠിക്കാനും കഴിയുന്നില്ല. പെൺകുട്ടികൾ വട്ടപ്പേര് വിളിക്കുന്നതിന് പുറമെ തങ്ങളെ മണ്ടന്മാർ എന്ന് വിളിക്കുന്നുവെന്നും പരാതിയുണ്ട്. പ്രശ്‌നത്തിന്റെ പേരിൽ ആൺകുട്ടികൾ അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശല്ല്യക്കാരായ പെൺകുട്ടികളുടെ പേരും കത്തിൽ പറയുന്നുണ്ട്.

അതേസമയം കുട്ടികൾക്കിടയിലുള്ള പ്രശ്‌നം പരിഹരിച്ചുവെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. കുട്ടികളുടെ രക്ഷിതാക്കളെ ഉൾപ്പെടെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. ആൺകുട്ടികൾക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടർക്കും ഇടയിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ധ്യാപകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here