സാമ്പത്തിക അരക്ഷിതാവസ്‌ഥയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക ഇന്നലെയും പെട്രോള്‍ വില 24.3 ശതമാനം കൂട്ടി

0

കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്‌ഥയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക ഇന്നലെയും പെട്രോള്‍ വില 24.3 ശതമാനം കൂട്ടി. ഡീസലിന്‌ 38.4 ശതമാനമാണ്‌ ഇന്നലെ വര്‍ധിപ്പിച്ചത്‌.ഏപ്രില്‍ 19-നു ശേഷമുള്ള രണ്ടാമത്തെ വില വര്‍ധനയാണ്‌ ഇന്നലത്തേത്‌. ഇതോടെ ലങ്കയില്‍ പെട്രോളിന്‌ 420, ഡീസലിന്‌ 400 രൂപയായി. ഒക്‌ടേന്‍ 92 പെട്രോളിനാണ്‌ ഈ വില.ഇതിനിടെ, ഗതാഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും നിരക്കു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
തൊട്ടുപിന്നാലെ ഓട്ടോറിക്ഷക്കാര്‍ നിരക്കു കൂട്ടി. ആദ്യ കിലോമീറ്ററിന്‌ 90 രൂപ. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 80 രൂപയാണ്‌ നിരക്കു പ്രഖ്യാപിച്ചിരിക്കുന്നത്‌.
പ്രതിസന്ധി മറികടക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ 500 ദശലക്ഷം ഡോളര്‍ ഇന്ത്യയോടു ശ്രീലങ്ക വായ്‌പ ചോദിച്ചിട്ടുണ്ട്‌.
പമ്പുകള്‍ പൂര്‍ണമായും കാലിയാകാതിരിക്കുക ലക്ഷ്യമിട്ട്‌ ഏതുവിധേനെയും ഇന്ധനമെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്‌. നേരത്തെ 700 ദശലക്ഷം ഡോളര്‍ ശ്രീലങ്ക വാങ്ങിയിരുന്നു. കഴിഞ്ഞദിവസം 40,000 മെട്രിക്‌ ടണ്‍ വീതം പെട്രോളും ഡീസലും ശ്രീലങ്കയ്‌ക്ക്‌ ഇന്ത്യ കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here