വിമാനം പുറപ്പെടുന്നതിനു മുൻപു ജീവനക്കാരില്‍ നടത്തിയ മദ്യ പരിശോധനയിൽ പോസിറ്റീവ്

0

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിനു മുൻപു ജീവനക്കാരില്‍ നടത്തിയ മദ്യ പരിശോധനയിൽ പോസിറ്റീവ്. ജീവനക്കാരുടെ വിവരം പുറത്തുവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 ജനുവരി ഒന്നിനും ഏപ്രിൽ 30നും ഇടയിൽ 9 പൈലറ്റുമാരും 32 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് പരിശോധനയിൽ ‘പോസിറ്റീവ്’ ആയതെന്ന് ഡിജിസിഎ വ്യക്തമാക്കി.
രണ്ടു വട്ടം പരിശോധനയിൽ പോസിറ്റീവ് ആയ 2 പൈലറ്റുമാരെയും 2 ക്യാബിൻ ക്രൂ അംഗങ്ങളെയും മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബെർത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആദ്യമായി പോസിറ്റീവ് ആയ ബാക്കി 7 പൈലറ്റുമാരെയും 30 ക്യാബിൻ ക്രൂ അംഗങ്ങളെയും 3 മാസത്തേക്കും സസ്പെൻ‌ഡ് ചെയ്തു. കോക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തിൽ മദ്യ പരിശോധനയ്ക്കു വിധേയമായിരുന്നു. മഹാമാരിയെത്തുടർന്നു നിർത്തിവച്ച പരിശോധന ഘട്ടംഘട്ടമായി വീണ്ടും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here