കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച വേട്ടക്കാരനെ വെടിവെച്ച് വീഴ്‌ത്തി പോലീസ്

0

ഗുവാഹത്തി: കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച വേട്ടക്കാരനെ വെടിവെച്ച് വീഴ്‌ത്തി പോലീസ്. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. കാലിന് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അസമിലെ കാസിരംഗ ദേശീയ പാർക്കിൽ നിന്നും ഇയാൾ കാണ്ടാമൃഗത്തിനെ വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ. കേസിൽ ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ ഇയാളെ തെളിവെടുപ്പിനായി ആയുധം ഒളിപ്പിച്ച സ്ഥലത്തേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.

സുവാഗുരിയിൽ എത്തിയപ്പോഴായിരുന്നു ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസിനെ ആക്രമിച്ച് കയ്യിലെ തോക്ക് തട്ടിപ്പറിച്ച ശേഷം വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്തുടർന്ന പോലീസിന് നേരെയും ഇയാൾ വെടിയുതിർത്തു. തോക്ക് താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അനുസരിച്ചില്ല. ഇതോടെ പോലീസുകാർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here